ഇന്ത്യയും പാകിസ്ഥാനും സമ്പൂര്‍ണ വെടിനിർത്തൽ പ്രഖ്യാപിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി
ഇന്ത്യയും പാകിസ്ഥാനും സമ്പൂര്‍ണ വെടിനിർത്തൽ പ്രഖ്യാപിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. ഇന്ന് വൈകിട്ട് 5 മണി മുതൽ വെടിനിർത്തൽ നിലവിൽ വന്നതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച് പാകിസ്ഥാന്റെ ഡിജിഎംഒ, ഇന്ന് ഉച്ചയ്ക്ക് 3.35 ന് ഇന്ത്യൻ ഡിജിഎംഒയുമായി ഫോണിൽ സംസാരിച്ചു. തുടർന്ന്, കര, വായു, കടൽ എന്നീ മൂന്നിടങ്ങളിലും സൈനിക നടപടികളും വെടിവെപ്പുകളും നിർത്താനുള്ള ധാരണയിൽ എത്തുകയായിരുന്നുവെന്ന് മിശ്രി പറഞ്ഞു. മേയ് 12-ന് ഉച്ചയ്ക്ക് 12 മണിക്ക്, ഡിജിഎംഒമാർ വീണ്ടും തമ്മിൽ ചർച്ച നടത്തും.